കോവിഡ് വാക്സിൻ ആദ്യമായി സ്വീകരിച്ച കുവൈത്ത് സ്വദേശി ഡോ.മുഹമദ് അൽ സഊദ്

ഫൈസർ പുറത്തിറക്കിയ കൊറോണ പ്രതിരോധ വാക്സിൻ ആദ്യമായി സ്വീകരിച്ച കുവൈത്ത്‌ സ്വദേശി എന്ന ബഹുമതി നേടിയിരിക്കുന്നത്‌ ഡോ മുഹാമദ്‌ അൽ സ ഊദ്‌ അൽ ബർജ്ജിസ്‌. ലണ്ടനിലെ ബ്രിട്ടീഷ് കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ കൺസൾടന്റ്‌ കാർഡിയോളജിസ്റ്റാണ് ഡോ ബർജ്ജിസ്‌. വാക്സിനേഷൻ സ്വീകരിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച ബ്രിട്ടനിലെ ആദ്യത്തെ ബാച്ച് മെഡിക്കൽ ജീവനക്കാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം അറിയിച്ചു. നിർഭയത്തോട്‌ കൂടിയാണു താൻ കുത്തി വെപ്പ്‌ സ്വീകരിച്ചത്‌. കാരണം വാക്‌സിന്റെപരീക്ഷണ ഘട്ടങ്ങളിൽ ഒരോന്നും ഏറെ താൽപ്പര്യത്തോടെയാണു താൻ വീക്ഷിച്ചത്‌.കുത്തിവെപ്പ്‌ നടത്തപ്പെട്ട ഭാഗത്ത്‌ ഉണ്ടായ സ്വാഭാവിക വേദന ഒഴികെ മറ്റു പ്രയാസങ്ങൾ ഒന്നും തനിക്ക്‌ അനുഭവപ്പെട്ടില്ല. ഉടൻ തന്നെ വേദന ശമിക്കുകയും ചെയ്തു. കുത്തി വെപ്പിനു ശേഷം 15 മിനിറ്റ് നേരം നിരീക്ഷണത്തിലായിരുന്നു. അല്ലർജ്ജി, പോലുള്ള ശാരീരിക അസ്വസ്ഥതകൾ ഇല്ലെന്നും മൂന്നു ആഴ്ചകൾക്കിടയിൽ ഇൻഫ്ലുൻസ വാക്സിൻ കുത്തി വെപ്പ്‌ നടത്തിയില്ലെന്നും ഉറപ്പ്‌ വരുത്തുന്നതിനു നൽകിയ ചോദ്യാവലി പൂരിപ്പിച്ചു നൽകിയതായും അദ്ധേഹം പറഞ്ഞു. ഇതിനു പുറമേ ഫൈസർ”, വാക്സിൻ സ്വീകരിക്കുന്നതിന് 3 മാസം മുമ്പ് കൊറോണ ബാധിതൻ ആയിരുന്നില്ലെന്നും ചോദ്യാവലിയിൽ പൂരിപ്പിച്ചു നൽകിയിരുന്നു. കുത്തി വെപ്പ്‌ നടത്തി എന്നത്‌ കൊണ്ട്‌ ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും സാമൂഹിക അകലം പാലിക്കുന്നതിൽ നിന്നും താൻ വിട്ടു നിൽക്കില്ലെന്നും ഡോ ബർജ്ജിസ്‌ വ്യക്തമാക്കി.