കുവൈത്ത് എണ്ണ വിലയിൽ ഇന്നും വർദ്ധനവ് ; ബാരലിന് 64 സെൻറ്റ് ഉയർന്നു

കുവൈത്ത്‌ എണ്ണ വിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി‌. ബാരലിനു 64 സെന്റ്‌ ഉയർന്നു 51.08 ഡോളറിൽ എത്തിയതായി കുവൈത്ത്‌ പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ചു‌.നിലവിൽ ശരാശരി 2.9 മില്ല്യൺ ബാരലാണ് കുവൈത്തിന്റെ പ്രതിദിന ഉത്പാദനം. ബാരലിനു 55 ഡോളർ വില അടിസ്ഥാനമാക്കിയാണ് ബജറ്റ്‌ തയ്യാറാക്കുന്നത്‌.കോവിഡ് പ്രതിസന്ധി കാലത്ത്‌ കുവൈത്ത്‌ എണ്ണ വില ബാരലിനു 16 ഡോളർ വരെയായി കുറയുകയും ചെയ്തിരുന്നു..ഈ സാമ്പത്തിക വർഷം 5.6 ബില്ല്യൺ ദിനാറാണു ബജറ്റ്‌ കമ്മി പ്രതീക്ഷിക്കുന്നത്‌.രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 90 ശതമാനത്തിൽ അധികവും എണ്ണ വരുമാനത്തിൽ നിന്നാണു ലഭിക്കുന്നത്‌.