കുവൈത്തിൽ അന്തർ ദേശീയ വിമാന സർവ്വീസ്‌ നിർത്തി വെക്കുന്നു

കുവൈത്തിൽ അന്തർ ദേശീയ വിമാന സർവ്വീസ്‌ ഇന്ന് രാത്രി 11 മുതൽ നിർത്തി വെക്കുന്നു.കൊവിഡിന്റെ ‌ രൂപഭേദമായ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണു ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ്ശയെ തുടർന്ന് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്‌ പ്രകാരം രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവ്വീസുകൾ ഇന്ന് രാത്രി 11മുതൽ ജനുവരി 1വരെ നിർത്തി വെക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കരമാർഗ്ഗമുള്ള അതിർത്തികളും ഈ കാലയളവിൽ അടച്ചിടും.സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളും ഇന്ന് സമാന തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നലെയാണു കുവൈത്തിന്റെ തീരുമാനം