കോവിഡിന്റെ പുതിയ വകഭേദം ; കുവൈത്തടക്കമുള്ള 3 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വന്ദേഭാരത് സർവീസുകളും താൽക്കാലികമായി നിർത്തലാക്കി.

കോവിഡിന്റെ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ മുന്കരുതലെടുക്കുന്നതിൻറെ ഭാഗമായി
സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ രാജ്യാന്തര അതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുള്ള വന്ദേഭാരത്, ചാർട്ടേഡ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. കോവിഡിന്റെ പുതിയ വകഭേദം ഗൾഫ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, കോവിഡിന്റെ പുതിയ വകഭേദത്തിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് സൂചനയെന്ന് സൗദി ആരോഗ്യമന്ത്രി പറഞ്ഞു.

സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ രാജ്യാന്തരവിമാനസർവീസുകൾ റദ്ദാക്കിയതോടെ ഈ രാജ്യങ്ങളിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളും നിർത്തിവച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.