സ്വകാര്യ മേഖലയിൽ 622 സ്വദേശികൾക്ക് ഉടൻ നിയമനം:പ്രവാസികളുടെ ജോലി സാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കും.

കുവൈത്ത് സിറ്റി :രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലായി 622 കുവൈത്തികൾക്ക് ഉടൻ നിയമനം നൽകിയേക്കും. മാൻപവർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രാദേശിക പത്രങ്ങളോട്  ഇക്കാര്യം വ്യക്തമാക്കിയത്. സർവകലാശാല ബിരുദ ധാരികളായ ഇവരിൽ പലരെയും ബാങ്കിംഗ് മേഖലയിലാണ് നിയമിക്കുക. സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുവാൻ വേണ്ടി മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് പ്രഥമ പരിഗണന നൽകുക. സ്വകാര്യ മേഖലയിൽ തദ്ദേശീയരായ തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് മാൻപവർ അതോറിറ്റി ലക്ഷ്യം വെക്കുന്നത്.8505 ബിരുദധാരികൾ ഉൾപ്പെടെ സ്വദേശികളായ 15371പേരാണ് ഇതുവരെ മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തത്. സ്വകാര്യ മേഖലയിൽ നിയമിക്കപ്പെടുന്ന കുവൈത്തികളുടെ എണ്ണത്തിനനുസരിച്ച് പ്രവാസികളുടെ ജോലി സാധ്യതകൾക്കാണ് മങ്ങലേൽക്കുന്നത്.