കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസെടുക്കുന്നതുവരെ രാജ്യത്തിന് പുറത്ത് പോകാൻ വിലക്ക്

കുവൈത്തിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ്‌ സ്വീകരിച്ചവരെ രണ്ടാമത്തെ ഡോസ്‌ സ്വീകരിക്കുന്നത് വരെ രാജ്യത്തിനു പുറത്തേക്ക്‌ യാത്ര ചെയ്യാൻ അനുവദിക്കില്ല. ആദ്യ ഡോസ്‌ സ്വീകരിച്ച്‌ നാലു മുതൽ ആറു ആഴ്ചകൾക്കിടയിലാണു രണ്ടാമത്തെ ഡോസ് എടുക്കുക. ഈ കാലയളവിൽ രണ്ടാമത്തെ ഡോസ്‌ പൂർത്തിയാക്കാത്തവർക്ക്‌ രാജ്യത്തിനു പുറത്തേക്കുള്ള യാത്രക്ക്‌ വിലക്ക്‌ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.