കുവൈത്തിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി ; പ്രധാന മന്ത്രിയും ഉപ പ്രധാന മന്ത്രിയും സ്വീകരിച്ചു

കുവൈത്തിൽ കോവിഡ്‌ പ്രതിരോധ വാക്സിൻ കുത്തി വെപ്പ്‌ ആരംഭിച്ചു. ഇന്ന് രാവിലെ ‌ മിഷിരിഫ്‌ ഫെയർ ഗ്രൗണ്ടിൽ നടന്ന വാക്സിൻ പ്രചരണ ഉദ്ഘാടനം പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ നിർവ്വഹിച്ചു. തുടർന്ന് പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌, ഉപപ്രധാന മന്ത്രിയും കേബിനറ്റ്‌ കാര്യ മന്ത്രിയുമായ അനസ്‌ അൽ സാലെഹ്‌ എന്നിവർ കുത്തിവെപ്പ്‌ സ്വീകരിച്ചു.

ആരോഗ്യ രംഗത്തെ മുൻ നിര പ്രവർത്തകർ, 65 വയസ്സിനു മുകളിൽ പ്രായമായവർ എന്നിവർക്കാണു ആദ്യ ഘട്ടത്തിൽ കുത്തി വെപ്പ്‌ നൽകുക. വാക്സിൻ സ്വീകരിക്കാൻ താൽപര്യമുള്ളവർക്ക്‌ ആരോഗ്യ മന്ത്രാലയം ഓൺ ലൈൻ റെജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. ഇതിനകം 83,000 പേരാണു ഇതിനായി പേരു റെജിസ്റ്റർ ചെയ്തിട്ടുള്ളത്‌.