കുവൈത്തിൽ വാണിജ്യ വിമാന സർവീസ് ജനുവരി 2 ന് പുനരാരംഭിക്കും

കുവൈത്തിൽ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ ജനുവരി 2നു പുലർച്ചെ നാലു മണിക്ക്‌ പുനരാംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്. എന്നാൽ വിമാന യാത്രയുമായി ബന്ധപ്പെട്ട്‌ നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക്‌ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ രാജ്യത്തെ ആരോഗ്യ സ്ഥിതിക്ക്‌ അനുസൃതമായി പുനരവലോകനം ചെയ്യുമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.

ആഗോള തലത്തിൽ കോവിഡ്‌ ജനിതക മാറ്റം റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ ഈ മാസം 21 മുതൽ ജനുവരി ഒന്നു വരെ കുവൈത്ത്‌ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിൽ ജനുവരി 2 മുതൽ ഇവ വീണ്ടും തുറക്കുവാനും തീരുമാനമെടുത്തിരുന്നു.