കുവൈത്തിൽ 60 വയസ്സ് തികഞ്ഞ വിഭാഗത്തിന് ഏർപ്പെടുത്തിയ വിസ പുതുക്കൽ നിരോധനം ജനുവരി 1 മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ 60 വയസ് പൂർത്തിയായ ബിരുദ ധാരികൾ അല്ലാത്തവർക്ക്‌ തൊഴിൽ കരാർ പുതുക്കി നൽകുന്നതിനു ഏർപ്പെടുത്തിയ നിരോധനം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവ ശേഷി അധികൃതർ. 60 വയസ്സ് തികഞ്ഞ ബിരുദ ധാരികൾ അല്ലാത്തവർക്ക്‌ ഈ തിയ്യതി മുതൽ തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഈ വിഭാഗങ്ങളിൽ പെട്ടവർക്ക്‌ മക്കൾ, ഭർത്താവ്‌, എന്നിവരുടെ സ്പോൺസർഷിപ്പിലേക്ക് താമസ രേഖ മാറ്റാനും കുവൈത്തിൽ തുടരാനും അനുമതി നൽകും.

സ്വന്തമായി വ്യാപാരം നടത്തുന്ന ഈ വിഭാഗത്തിൽപെട്ടവർക്കും മാനവ സമിതി നിഷ്കർഷിച്ച നിബന്ധനകൾ പൂർത്തിയാക്കി സ്വന്തം സ്പോൺസർ ഷിപ്പിലേക്ക്‌ താമസ രേഖ മാറ്റാനും അനുവദിക്കും.
ഈ മാസം 31 വരെ താമസ രേഖ പുതുക്കുന്നതിൽ നിന്നും ഇവരെ തടയില്ലെന്നും മാനവ ശേഷി അധികൃതർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.