കുവൈത്തി സ്‌പോൺസറെ കൊലപ്പെടുത്തി ; ഈജിപ്ത് പൗരൻ അറസ്റ്റിൽ

കു​വൈ​ത്തി സ്​​പോ​ണ്‍​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ ഈജിപ്ത്​ പൗ​ര​ന്‍ അ​റ​സ്​​റ്റി​ല്‍. മ​ധ്യ​വ​യ​സ്​​ക​നായ സ്പോൺസർ പൂ​ളി​ല്‍ ര​ക്​​ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​യി കെ​ട്ടി​ട കാ​വ​ല്‍​ക്കാ​ര​നാ​ണ് കണ്ടത്. ​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ ഒാ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ ഇവർ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഏ​ഴ്​ ആ​ഴ​ത്തി​ലു​ള്ള കു​ത്തേ​റ്റ​താ​യി വ്യ​ക്​​ത​മാ​യി. ഖൈ​ത്താ​നി​ലാ​ണ്​ 51കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വേ​യാ​ണ്​ പ്ര​തി​യെ പി​ടി​കൂ​​ടി​യ​ത്. സാ​മ്ബ​ത്തി​ക വി​ഷ​യ​ത്തി​ലെ ത​ര്‍​ക്കം​മൂ​ലം താ​ന്‍ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ചു.