കുവൈത്തിൽ സെ​പ്​​റ്റംബ​റോ​ടെ 80 ശതമാനം പേർക്കും കോവിഡ് വാക്സിൻ നൽകും

കുവൈത്തിൽ സെ​പ്​​റ്റം​​ബ​റോ​ടെ 80 ശ​ത​മാ​നം പേർക്കും കോ​വി​ഡ്​ പ്ര​തി​രോ​ധ വാക്സിൻ നൽകാൻ ല​ക്ഷ്യ​മിടുന്നു. 48 ല​ക്ഷം വ​രു​ന്ന വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന കു​വൈ​ത്ത്​ ജ​ന​സം​ഖ്യ​ക്ക്​ പൂ​ര്‍​ണ​മാ​യി കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ഇൗ ​വ​ര്‍​ഷം അ​വ​സാ​നം വ​രെ ദൗ​ത്യം തു​ട​രേ​ണ്ടി വ​രും. ചിലർ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.

ഡി​സം​ബ​ര്‍ 24ന്​ ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചാ​ണ്​ രാ​ജ്യ​ത്ത്​ വാ​ക്​​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. മി​ഷ്​​രി​ഫ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ സെന്‍റ​റി​ലെ ​ഹാ​ള്‍ അ​ഞ്ചി​ലാ​ണ്​ ഇ​പ്പോ​ള്‍ കു​ത്തി​വെ​പ്പ്. അ​ടു​ത്ത​യാ​ഴ്​​ച ജ​ഹ്​​റ, അ​ഹ്​​മ​ദി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടി സ്ഥാ​പി​ക്കും. ഇ​തോ​ടെ പ്ര​തി​ദി​നം 10,000 പേ​ര്‍​ക്ക്​ കു​ത്തി​വെ​പ്പെ​ടു​ക്കാ​നാ​വും. ആ​ഴ്​​ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കും. രാ​ജ്യ​നി​വാ​സി​ക​ളി​ല്‍ 30 ല​ക്ഷം വി​ദേ​ശി​ക​ളാ​ണ്. ഫൈ​സ​ര്‍, ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​നാ​ണ്​ ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ന്‍ എ​ത്തി​ക്കും. മോ​ഡേ​ണ തു​ട​ങ്ങി​യ മ​റ്റു വാ​ക്​​സി​നു​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ കു​വൈ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്. ആ​ദ്യ ബാ​ച്ച്‌​ ആ​യി 1,50,000 ഡോ​സ്​ ഫൈ​സ​ര്‍, ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​ന്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​ത്​ 75,000 പേ​ര്‍​ക്ക്​ തി​ക​യും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്. ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ 10 ല​ക്ഷം ഡോ​സ്​ വീ​തം ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക്ക വാ​ക്​​സി​ന്‍ ഇ​റ​ക്കു​മ​തി ചെ​യ്യും.

400ലേ​റെ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ര്‍​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​െന്‍റ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത ശേ​ഷം ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​തി​ന്​ മു​മ്ബ്​ വി​ദേ​ശ​യാ​ത്ര ന​ട​ത്ത​രു​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​ദ്യ ഡോ​സ്​ എ​ടു​ത്ത്​ 21 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ടു​ക്കേ​ണ്ട​ത്. ഇ​ത്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ആ​ണ്. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ ഒ​രാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​ ഫ​ലം പൂ​ര്‍​ണ തോ​തി​ല്‍ ല​ഭി​ക്കു​ക.