പരിശീലനം പൂർത്തിയാക്കി കുവൈത്ത് പോലീസ് സർവീസിന്റെ പുതിയ ബാച്ച് സേവന രംഗത്തേക്ക്.

കുവൈത്ത് സിറ്റി :പരിശീലനം പൂർത്തിയാക്കി കുവൈത്ത് പോലീസ് സർവീസിന്റെ പുതിയ ബാച്ച് സേവന രംഗത്തേക്ക് വരുന്നു.സാദ് അൽ അബ്ദുല്ല സെക്യൂരിറ്റി സയൻസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ച് പോലീസ് കെഡറ്റുകൾ ആണ്  സേവന രംഗത്തേക്ക് പ്രവേശിക്കുന്നത് . അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 45 മാത് ബാച്ച് ആണ് പുറത്തിറങ്ങുന്നത്. പാസിങ് ഔട്ട്‌ പരേഡിൽ ഷെയ്ഖ് സബാഹ് അൽ അഹ്മദ് ജാബർ അൽ സബാഹ് മുഖ്യാതിഥി ആയിരുന്നു. കെഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് അമീർ വിതരണം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരും കെഡറ്റുകളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.