കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യയുടെ ഷെഡ്യുൾ

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ഈ മാസത്തെ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ജനുവരി 31 വരെയുള്ള സർവ്വീസുകളാണു ക്രമീകരിച്ചിരിക്കുന്നത്‌.
കോഴിക്കോട്‌, കൊച്ചി, കണ്ണൂർ എന്നീ കേരളത്തിലെ വിമാനതാവളങ്ങളിലേക്ക്‌ പുറമേ മംഗലാപുരം, തിരുച്ചിറപള്ളി, വിജയ വാഡ, ഹൈദരബാദ്‌ എന്നിവിടങ്ങളിലേക്കുമാണു പുതിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

കുവൈത്തിൽ നിന്നും ജനുവരി 3,6,10,13,17,20,24,27,29,31 തിയ്യതികളിലാണു കൊച്ചിയിലേക്കുള്ള സർവീസുകൾ. ജനുവരി 3,5,10,12,17,19,24,26,31തിയ്യതികളിലാണു കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടുക. കണ്ണൂർ വിമാനം ജനുവരി 8,15,22,29 തിയ്യതിയകളിലാണു സർവ്വീസ്‌ ക്രമീകരിച്ചിരിക്കുന്നത്.ഇതിനു പുറമേ ജനുവരി 4,11,18,25 തിയ്യതികളിൽ മംഗലാപുരത്തേക്കും സർവ്വീസ്‌ ഉണ്ടാകും. വന്ദേഭാരത്‌ ദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യ സർവ്വീസുകളും വിജയ വാഡ, ഹൈദരബാദ്‌ എന്നിവിടങ്ങളിലേക്ക്‌ പുറമേ മുംബൈ, ദില്ലി, ഗോവ, ലഖ്‌ നോ മുതലായ സ്ഥലങ്ങളിലേക്കും സർവ്വീസ്‌ നടത്തും.