ലോകത്ത് കോവിഡ് ബാധിതർ 8.54 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ടര കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അമ്ബത്തി നാല് ലക്ഷമായി ഉയര്‍ന്നു. 18,50,202 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി ഉയര്‍ന്നു. നിലവില്‍ 2,47,220 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 18,177 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,49,435 പേര്‍ മരിച്ചു. 99,27,310 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 2.11 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 1,91,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,60,078 പേര്‍ മരിച്ചു. ഒരു കോടി ഇരുപത്തിനാല് ലക്ഷം പേര്‍ക്ക് ഭേദമായി.