കോവിഡ് വാക്സിൻ : കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം ഇന്ന് തുടങ്ങും

കോവിഡ് വാ​ക്​​സി​നു​ക​ള്‍​ക്ക്​​ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേരളത്തിലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഇന്ന് തുടങ്ങും. ഒ​രു കേ​ന്ദ്ര​ത്തി​ല്‍ ​പ്ര​തി​ദി​നം 100 പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​നാ​ണ്​ കേ​ന്ദ്ര​നി​ര്‍ദ്ദേശം. എ​ല്ലാ ജി​ല്ല​യി​ലും 100 വീ​തം കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യാ​ലും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലെ മാ​ത്രം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തി​ലേ​റെ വേ​ണ്ടി വ​രും.

ഒ​രാ​ള്‍ക്ക്​ ര​ണ്ട്​ ഘ​ട്ട​മായാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കുക. ആ​ദ്യ വാ​ക്​​സി​നേ​ഷ​ന്‍ ക​ഴി​ഞ്ഞ്​​ നാ​ല്​ മു​ത​ല്‍ എ​ട്ട്​ ആ​ഴ്​​ച​ക്ക്​ ശേ​ഷം ര​ണ്ടാം ഘട്ടം ന​ല്‍​ക​ണം. സം​സ്ഥാ​ന​ത്ത്​ ആ​റാ​ഴ്​​ച ഇ​ട​വേ​ള​ക്ക്​ ശേ​ഷം ര​ണ്ടാം വാ​ക്​​സി​ന്‍ ന​ല്‍​കാ​നാ​ണ്​ ആ​ലോ​ചന.