കേരളത്തിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ; സ്ഥിരീകരിച്ചത് 6 പേർക്ക് ; വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്നവർ സ്വമേധയാ വിവരമറിയിക്കണം

ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കോഴിക്കോടും, ആലപ്പുഴയിലും  ഒരു കുടുംബത്തിലെ 2 പേർക്ക് വീതവും, കണ്ണൂർ, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതിയ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്നവർ സ്വമേധയാ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്നും, പുതിയ വൈറസ് ബാധ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നും  ആരോഗ്യ മന്ത്രി അറിയിച്ചു.