പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി

പ്രവാസികള്‍ക്ക് ഇ – തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. പ്രവാസി സംഘടനകള്‍ ഉള്‍പ്പടെ എല്ലാരുമായും ചര്‍ച്ച നടത്തിയിട്ടാകും തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള സാധ്യത ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാനാകും.