കുവൈത്തിൽ വാക്സിനേഷൻ സെനറ്ററുകളിൽ എത്താൻ സാധിക്കാത്തവർക്ക് വീട്ടിൽ വന്ന് കുത്തിവെയ്പ്പ് നൽകും

കുവൈത്തിൽ കോവിഡ്‌ വാക്സിൻ സ്വീകരിക്കാൻ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവർക്ക്‌ വീടുകളിൽ എത്തി കുത്തിവെപ്പ്‌ നടത്തുവാൻ ആരോഗ്യ മന്ത്രാലയം സംവിധാനം ഒരുക്കി. ഇതിനായി ഇരുപത്‌ മൊബയിൽ യൂനിറ്റുകളാണു മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്‌. ആദ്യ ഘട്ടത്തിൽ മുൻ ഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യ പരമായ കാരണങ്ങളാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവർ മുതലായവർക്കാണു ആവശ്യമെങ്കിൽ വീട്ടിൽ എത്തി കുത്തി വെപ്പ്‌ നടത്തുക. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കണക്കെടുപ്പ്‌ പൂർത്തിയാക്കി വരികയാണെന്ന് ആരോഗ്യ മന്ത്രാലയം പൊതു സമ്പർക്ക വിഭാഗം മേധാവി ഡോ. ഗദ ഇബ്രാഹിം പറഞ്ഞു.