കുവൈത്തിൽ മൂന്ന് പുതിയ എണ്ണ സ്രോതസ്സ് കൂടി കണ്ടെത്തി

കു​വൈ​ത്തി​ല്‍ മൂ​ന്നു പു​തി​യ എ​ണ്ണ സ്രോ​ത​സ്സു​കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി എ​ണ്ണ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഫാ​രി​സ്. രാ​ജ്യ​ത്തി​െന്‍റ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്താ​ണ്​ ഒ​ന്ന്. ര​ണ്ടാ​മ​ത്തേ​ത്​ വ​ട​ക്ക​ന്‍ കു​വൈ​ത്തി​ലെ അ​ല്‍ ഖ​ഷാ​നി​യ ഭാ​ഗ​ത്താ​ണ്. ബു​ര്‍​ഗാ​ന്‍ എ​ണ്ണ​പ്പാ​ട​ത്തി​െന്‍റ വ​ട​ക്കു​ഭാ​ഗ​ത്ത്​ കൂ​ട്ടി​യെ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലാ​ണ്​ മ​റ്റൊ​ന്ന്.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഖ​ന​നം ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന​താ​ണ്​ പു​തി​യ എ​ണ്ണ​പ്പാ​ടം എ​ന്ന്​ കു​വൈ​ത്ത്​ ഒാ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സൂ​ചി​പ്പി​ച്ചു. പു​തി​യ എ​ണ്ണ സ്രോ​ത​സ്സ്​ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ വി​ജ​യി​ച്ച കെ.​ഒ.​സി അ​ധി​കൃ​ത​രെ എ​ണ്ണ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഫാ​രി​സ്​ അ​ഭി​ന​ന്ദി​ച്ചു.