ഫഹാഹീൽ ഇന്ത്യൻ സ്കൂൾ രജത ജൂബിലി ആഘോഷിച്ചു.

കുവൈത്ത് സിറ്റി :ഫഹാഹീൽ ഇന്ത്യൻ സ്കൂൾ രജതജൂബിലി ആഘോഷങ്ങൾ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സഞ്ജീവ് സകലാനി ഉദ്ഘാടനം ചെയ്തു. സ്കൂളിനെ മികവിലേക്ക് കൈപിടിച്ചുയർത്തി പ്രിൻസിപ്പൽ സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയ ശ്യാമള ദിവാകരനെയും മാനേജർ ശ്രീകുമാറിനെയും ചെയർമാൻ കാസി ഫൈസൽ അൽ ദബ്ബൂസ് ആദരിച്ചു. രജത ജൂബിലി സുവനീർ പ്രകാശനം ചെയ്യുകയും ദീർഘകാലമായി സേവനം ചെയ്യുന്ന സ്റ്റാഫ് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പരിപാടിക്ക് കൊഴുപ്പേകി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.