മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ സിറ്റി പിന്നിൽ

ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ സിറ്റി ഏറ്റവും പിന്നിൽ. ബെസ്റ്റ്‌ സിറ്റി ഓർഗ്ഗ്‌. എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടിലാണു കുവൈത്ത്‌ സിറ്റി ഏറ്റവും പിറകിലുള്ള 15 നഗരങ്ങളുടെ പട്ടികയിൽ ഉള്ളത്..ഇത്‌ പ്രകാരം ആഗോള തലത്തിൽ കുവൈത്ത്‌ സിറ്റി 86-ാം സ്ഥാനത്തും ഗൾഫ്‌ നഗരങ്ങളിൽ ഏറ്റവും പിറകിൽ നിന്ന് ആറാം സ്ഥാനത്താണുമുള്ളത്‌.ആഗോള തലത്തിൽ മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബൈ ആറാം സ്ഥാനത്തും അബുദബി പതിനഞ്ചാം സ്ഥാനത്തുമാണുള്ളത്‌. ഗൾഫ്‌ നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാം സ്ഥാനത്തും അബുദബി രണ്ടാം സ്ഥാനത്തും ദോഹ മൂന്നാം സ്ഥാനത്തും എത്തി.ഗൾഫ്‌ നഗരങ്ങളിൽ റിയാദ്‌ നാലാം സ്ഥാനത്തും മസ്കറ്റ്‌ അഞ്ചാം സ്ഥാനത്തുമാണുള്ളത്‌.

നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണു മികച്ച നഗരങ്ങളെ തെരഞ്ഞെടുത്തത്‌. കാലാവസ്ഥ, സുരക്ഷ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതു പാർക്കുകൾ, ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊറോണ ബാധിതരുടെ എണ്ണം ഇവയാണു ഇതിൽ പ്രധാനം.