കുവൈത്തിൽ എപ്പോൾ വേണെമെങ്കിൽ കോവിഡ് 20 റിപ്പോർട്ട് ചെയ്തേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ എപ്പോൾ വേണമെങ്കിലും കോവിഡ്‌ 20 ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടേക്കാമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതരുടെ മുന്നറിയിപ്പ്‌. ഇതിനകം 32 ൽ അധികം രാജ്യങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ജനിതക മാറ്റം സംഭവിച്ച കോവിഡ്‌ വൈറസ്‌ കുവൈത്തിൽ എത്തുക എന്നത്‌ സമയത്തിന്റെ മാത്രം പ്രശ്നമാണെന്നും അധികൃതർ. ഇക്കാരണത്താൽ എല്ലാവരും ആരോഗ്യ മുൻ കരുതലുകൾ ശക്തമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടുത്ത ആറു മാസങ്ങൾക്ക്‌ മുമ്പ്‌ അടിയന്തിര ആവശ്യങ്ങൾക്ക്‌ അല്ലാതെ പുറം രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേ സമയം കോവിഡ്‌ പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ബാച്ച്‌ നാളെ രാജ്യത്ത്‌ എത്തുന്നതായിരിക്കും.ഫെബ്രുവരി അവസാനം വരെയുള്ള ഇനിയുള്ള എല്ലാ ആഴ്ചകളിലും പുതിയ ബാച്ച്‌ വാക്സിനുകൾ രാജ്യത്ത്‌ ഇറക്കുമതി ചെയ്യുന്നതായിരിക്കും.