ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ വിതരണത്തിനു ഇന്ന് തുടക്കം. വാക്‌സിന്‍ കുത്തിവയ്പ്പിന് രാജ്യം സജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്ക് വാക്‌സിന്‍ എത്തിക്കും.അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വാക്‌സിന്‍ കുത്തിവെപ്പ് ശനിയാഴ്ചയാണ് ആരംഭിക്കുക. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സീനാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്.