ധീര ദേശാഭിമാനിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഒ. ഐ. സി. സി കുവൈത്ത് വയനാട്.

കുവൈത്ത് സിറ്റി :പുൽവാമയിൽ വീര മൃതു വരിച്ച ധീരജവാൻ വസന്തകുമാറിന് ഒ. ഐ. സി. സി. കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. അക്ബർവയനാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ദേശീയ വർക്കിങ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടി ഉദ് ഘാടനം ചെയ്തു.അലക്സ്‌, വിൽസൺ, ബി. എസ്. പിള്ള, ഹമീദ് കേളോത്ത്, നിസാം, മാണി ചാക്കോ, ബിനോയ്‌, സോജി, തുടങ്ങിയവർ പ്രസംഗിച്ചു.
നിരവധി ദേശീയ ജില്ലാ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.