കോവിഡ് : കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 494 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ‌ ബാധയെ തുടർന്നു ഇന്ന് ഒരാൾ കൂടി മരിച്ചു. 494 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 155355 ആയി. 202 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 149575 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 4814.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണവും 47.