ലോകത്ത് കോവിഡ് ബാധിതർ 9.19 കോടി ; ആറര ലക്ഷത്തിലധികം പുതിയ കേസുകള്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി പത്തൊന്‍പത് ലക്ഷം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 19,68,425 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി അമ്ബത്തിയെട്ട് ലക്ഷം കടന്നു. അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ 1,04,95,816 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2,11,452 പേരാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര്‍ മരിച്ചു.1,01,28,457 പേര്‍ രോഗമുക്തി നേടി.