കോവിഡ് : കുവൈത്തിൽ ഇന്ന് 539 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് 539 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 155874 ആയി. 234 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 149809 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 5119 ആയി .തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 48. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.