ലോകത്ത് കൊവിഡ് ബാധിതർ 9.27 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. 19,85,071 പേര്‍ മരണമടഞ്ഞു.ആറ് കോടി അറുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,05,12,831 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,10,459 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര്‍ മരിച്ചു. 1,01,46,254 പേര്‍ രോഗമുക്തി നേടി.