കുവൈത്തിൽ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് നാളെ മുതൽ വിതരണം ചെയ്യും

കുവൈത്തിൽ ആധുനിക രീതിയിൽ തയ്യാറാക്കിയ പുതിയ സ്മാർട്ട്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ നാളെ (ഞായറാഴ്ച) മുതൽ വിതരണം ചെയ്യും.രാജ്യത്തെ എല്ലാ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉടമകൾക്കും നിലവിലുള്ള ലൈസൻസ്‌ മാറ്റുവാനും പകരം പുതിയവ കരസ്ഥമാക്കുവാനുമുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഓഗസ്ത്‌ മുതൽ സ്വദേശികൾ പുതിയ സ്മാർട്ട്‌ ഡ്രൈവിംഗ്‌ ലൈസസ്‌ വിതരണം ചെയ്യാന്നാരംഭിച്ചിരുന്നു. സെപ്റ്റംബർ 27 മുതൽ പുതുതായി ഡ്രൈവിംഗ്‌ ലൈസൻസ്‌ ലഭിക്കുന്ന എല്ലാവർക്കും സ്മാർട്ട്‌ ലൈസൻസാണു നൽകിയിരുന്നത്‌.

രാജ്യത്തെ ആറു ട്രാഫിക്‌ കാര്യങ്ങൾ വഴി ഞായറാഴ്ച മുതൽ പഴയ ലൈസൻസ്‌ മാറ്റി പകരം പുതിയവ കരസ്ഥമാക്കുവാനും സൗകര്യം ഒരുക്കിയതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സ്മാർട്ട് ഡ്രൈവിംഗ്‌ ലൈസൻ ഉപയോഗിച്ച് ലോകത്തെ ഏത് രാജ്യത്തും വാഹനം ഓടിക്കാവുന്നതാണു.നിരവധി സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തി കൊണ്ടാണു സ്മാർട്ട്‌ ലൈസൻസിന്റെ നിർമ്മാണം. ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച ഇവയിൽ കൃത്രിമത്വം നടത്തുക ആസാധ്യമായിരിക്കും.