ലോകത്ത് കോവിഡ് ബാധിതർ വർദ്ധിക്കുന്നു ; ആറര ലക്ഷം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പതുകോടി എഴുപത്തിരണ്ട് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പിന്നിട്ടു. 20,81,232 പേര്‍ മരണമടഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 15,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,06,11,719 രോഗബാധിതരാണ് ഉള്ളത്. നിലവില്‍1.89 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,02,65,162 പേര്‍ രോഗമുക്തി നേടി. 1.52 ലക്ഷം പേര്‍ മരിച്ചു.