സിവിൽ ഐ ഡി കാർഡുകൾ റദ്ദാക്കി റെസിഡൻസി കാർഡുകൾ ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നു

കുവൈത്തിൽ വിദേശികളുടെ സിവിൽ ഐ.ഡി കാർഡുകൾ റദ്ധാക്കി പകരം റെസിഡൻസി കാർഡുകൾ ഏർപ്പെടുത്തുവാനും സിവിൽ ഐ.ഡി കാർഡുകൾ സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ സമഗ്ര പദ്ധതി പുരോഗമിക്കുന്നു. ഏറെ നാളത്തെ പഠനത്തിനു ശേഷമാണു ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. സിവിൽ ഐ.ഡി. കാർഡുകൾ സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തുവാനും വിദേശികൾക്ക്‌ മാഗ്നറ്റിക്‌ ചിപ്‌ അടങ്ങിയ റെസിഡൻസി കാർഡുകൾ നൽകാനുമാണു പദ്ധതി. വ്യക്തിയുടെ മുഴുവൻ വിവരങ്ങളും അടങ്ങിയിരിക്കുന്ന റെസിഡൻസി കാർഡ്‌ ഉപയോഗിച്ച്‌ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിലവിൽ സിവിൽ ഐ.ഡി. ഉപയോഗിച്ചു നടത്തുന്ന മറ്റു ആവശ്യങ്ങളും നിറവേറ്റാവുന്നതാണു.ലോകത്തെ മിക്ക രാജ്യങ്ങളും വിദേശികൾക്ക്‌ തിരിച്ചറിയൽ രേഖയായി റെസിഡൻസി കാർഡുകളാണു അനുവദിക്കുന്നത്‌. ഇത്‌ പിന്തുടർന്ന് കൊണ്ടാണു ഈ പദ്ധതി രാജ്യത്ത്‌ നടപ്പാക്കാൻ ആലോചിക്കുന്നത്.