കുവൈത്തിൽ കോവിഡ് 20 ; ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിൽ ഇല്ല – ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കോവിഡ്‌ 20 കണ്ടെത്തിയ പശ്ചാത്തലത്തിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തുകയോ മൂന്നാം ഘട്ടത്തിലേക്ക്‌ തിരിച്ചു പോകുകയോ ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ.രാജ്യത്തെ ആരോഗ്യ സാഹചര്യം നിലവിൽ സുരക്ഷിതവും തൃപ്തികരവുമാണ് .ആരോഗ്യ പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ല. യാത്രക്കാരുമായി ബന്ധപ്പെട്ട്‌ വിമാന താവളത്തിലെ നടപടി ക്രമങ്ങളിലും മാറ്റമില്ല.എന്നാൽ രാജ്യത്ത്‌ ജനിതക മാറ്റം സംഭവിച്ച കോവിഡ്‌ വൈറസ്‌ കണ്ടെത്തിയ സഹചര്യത്തിൽ വൈറസ്‌ വ്യാപനം തടയുന്നതിനു ആവശ്യമായ സുരക്ഷാ തയ്യാറെടുപ്പ്പുകൾ അടുത്ത തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.