കുവൈത്തിലെ അതി ശൈത്യം ഫെബ്രുവരി വരെ തുടരും

കുവൈത്തിലെ അതിശൈത്യം ഫെബ്രുവരി വരെ തുടരുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ആദിൽ അൽ സ’ അദൂൻ അറിയിച്ചു.സാധാരണയായി ജനുവരി 24 ന് ആരംഭിച്ചു മാസാവസാനം വരെ നീണ്ടുനിൽക്കുന്ന അതിശൈത്യം ഇത്തവണ രണ്ടു ദിവസം മുമ്പ്‌ നേരത്തെയാണു എത്തിയതെന്നും അദ്ധേഹം പറഞ്ഞു. ‘ശൈത്യ നീലിമ’ എന്ന പേരിൽ സ്വദേശികൾക്കിടയിൽ അറിയപ്പെടുന്ന ഈ കാലാവസ്ഥയിൽ മുഖത്തും കൈകാലുകളിലും വരൾച്ച അനുഭവപ്പെടും.ഒട്ടകം പോലുള്ള
കന്നുകാലികളിൽ മൂക്കിലൂടെയുള്ള രക്ത സ്രാവം കണ്ടു വരുന്നതും ഈ കാലാവസ്ഥയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.ഈ കാലങ്ങളിൽ
ഇടത്തരം വേഗതയോട്‌ കൂടി വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതും ചില നേരങ്ങളിൽ കാസ്‌പിയൻ കടലിൽ, ഉയർന്ന വായുവിന്റെ സാന്ദ്രത കാരണം കുവൈത്ത്‌ അടക്കമുള്ള അറേബ്യൻ ഉപദ്വീപിന്റെ ഭാഗങ്ങളിൽ തണുപ്പ്‌ വർദ്ധിക്കുവാൻ കാരണമാകുകയും ചെയ്യുന്നു.
ഈ കാലയളവിൽ രാത്രി സമയത്ത്‌ അന്തരീക്ഷ താപനില ഒരു ഡിഗ്രി സെൽഷ്യസ് വരെയോ മൈനസ്‌ പൂജ്യം ഡിഗ്രീ വരെയോ താഴും.