റിപ്പബ്ലിക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

ഇന്ത്യയുടെ 72 ആമത്‌ റിപബ്ലിക്‌ ദിനം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. കോവിഡ്‌ സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളും എംബസി ഉദ്യോഗസ്ഥരും അടക്കം പരിമിതമായ രീതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്‌.എന്നാൽ ഓൺ ലൈൻ ഫ്ലേറ്റ്‌ ഫോമുകൾ വഴി പരിപാടിയുടെ തത്സമയ സമ്പ്രേക്ഷണം ഉണ്ടായിരുന്നു.രാവിലെ 9 മണിക്ക്‌ ഇന്ത്യൻ സ്ഥനപതി സിബി ജോർജ്ജ്‌ എംബസി അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സ്ഥനപതി രാഷ്ട്ര പതിയുടെ റിപബ്ലിക്‌ സന്ദേശം വായിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട്‌ സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.