കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, വിദേശിയിൽ നിന്ന് 15 കിലോ മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി :ഇടവേളക്ക് ശേഷം രാജ്യത്ത് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 10 കിലോ ഹെറോയിൻ, രണ്ട് കിലോ കറുപ്പ്, 3 കിലോ ഹഷീഷ് എന്നിവയാണ് കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫഹാഹീലിലെ താമസ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് വൻ മയക്കു മരുന്ന് ശേഖരം വിദേശിയിൽ നിന്നും പിടികൂടിയത്. കൂടുതൽ നടപടികൾക്കായി ഇയാളെ പ്രത്തേക വിഭാഗത്തിന് കൈമാറി.