കോവിഡ് ; കുവൈത്തിൽ ഇന്ന് മൂന്ന് മരണം ;505 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ മരിച്ചു. ഇത്‌ വരെ രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 957 ആയി.505 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 162282 ആയി. 537 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 155303 ആയി.മാസങ്ങൾക്ക് ശേഷം ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6022 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 49 ആയി.