ഇന്ത്യയിൽ 70 % കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിൽ 70 ശതമാനം കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഇതുവരെ ജനതികമാറ്റം സംഭവിച്ച 153 കോവിഡ് കേസുകൾ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,66 കോവിഡ് കേസുകളാണ് സ്ഥിരികരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്ത് 147 ജില്ലകളിൽ ഒരു കോവിഡ്കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നു. അതിൽ 18 ഇടത്ത് കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ആറ് ജില്ലകളിൽ കഴിഞ്ഞ 21 ദിവസത്തനിടയിലും 21 ഇടങ്ങളിൽ 28 ദിവസമായും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.