ലോകത്ത് കോവിഡ് ബാധിതർ 10 .19 കോടി

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. അഞ്ചരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,19,89,243 ആയി ഉയര്‍ന്നു. 21,98,714 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.

ഇന്ത്യയില്‍ 1,07,20,971 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേരാണ് ചികിത്സയിലുളളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,93,162 ആയി ഉയര്‍ന്നു. 1.54 ലക്ഷം പേര്‍ മരിച്ചു.