ഇന്ത്യ നിർമ്മിച്ച കോവിഡ് വാക്സിൻ ഉപയോഗിക്കാൻ കുവൈത്തിൽ അംഗീകാരം

ഇന്ത്യ നിർമ്മിച്ച കോവിഡ്‌ പ്രതിരോധ വാക്സിൻ ‘ഓക്സ്ഫോർഡ്‌ ആസ്ട്ര സെനെക്ക’ അടിയന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി.ആരോഗ്യ മന്ത്രാലയം ഭക്ഷ്യ,ഔഷധ നിയന്ത്രണ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ബദർ ആണ് ഇക്കാര്യം അറിയിച്ചത്‌.ജോയിന്റ്‌ ടെക്നിക്കൽ കമ്മിറ്റി, ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ റെജിസ്ട്രേഷൻ ആൻഡ്‌ കന്റ്രോൾ ഓഫ്‌ മെഡിസിനും സംയുക്തമായാണ് ഇന്ത്യയിൽ നിന്നും കോവിഡ്‌ പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്‌ എന്നും അദ്ധേഹം വ്യക്തമാക്കി. വാക്സിന്റെ ആദ്യ ബാച്ച്‌ ഏതാനും ദിവസങ്ങൾക്കകം രാജ്യത്ത്‌ എത്തും.വാക്സിന്റെ ഫല പ്രാപ്തി, ഗുണ നിലവാരം, സുരക്ഷ മുതലായ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വൈദ്യ പഠനങ്ങൾ വിലയിരുത്തിയ ശേഷമാണു തീരുമാനം. വാക്സിൻ ഉപയോഗിച്ച ശേഷം അതിന്റെ സുരക്ഷ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ധേഹം പറഞ്ഞു.