പി സി ആർ പരിശോധനയ്ക്ക് പുതിയ സംവിധാനം ; ‘മുന’യിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് കുവൈത്തിലേക്ക് പ്രവേശനമില്ല

കുവൈത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ കർശ്ശനമാക്കുന്നു.രാജ്യത്ത്‌ പ്രവേശിക്കുന്ന യാത്രക്കാരുടെ ആരോഗ്യ വിവരങ്ങൾ ‘മുന’ എന്ന ഇലക്ട്രോണിക്‌ ശൃംഘല വഴി ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. ഈ സംവിധാനം വഴി റെജിസ്റ്റർ ചെയ്യുന്നവരെ മാത്രമാകും രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഇത്‌ സംബന്ധിച്ച്‌ വ്യോമയാന അധികൃതർ മന്ത്രിസഭയുടെ അംഗീകാരത്തിനു നിർദ്ദേശം സമർപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്. പുതിയ സംവിധാനം വഴി യാത്രക്കാരുടെ പൂർണ ആരോഗ്യ വിവരങ്ങളും ,രാജ്യത്തേക്ക് വരുന്നതിനുമുമ്പ് എവിടെ വച്ച് പി‌സി‌ആർ പരിശോധന നടത്തി എന്നതടക്കമുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും.
കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകരമുള്ള ലോകത്തിലെ മുഴുവൻ ലബോറട്ടറികളുമായും ഇലക്ട്രോണിക് ശൃംഘലയുമായി ‘മുനാ’ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, പി‌സി‌ആർ‌ സർ‌ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പ്‌ വരുത്താൻ സാധിക്കും.

കഴിഞ്ഞ മാസങ്ങളിൽ പി.സി.ആർ.നെഗേറ്റെവ്‌ സർട്ടിഫിക്കറ്റുമായി കുവൈത്ത്‌ വിമാന താവളത്തിൽ എത്തിയ ചില യാത്രക്കാർക്ക് വിമാനതാവളത്തിൽ വെച്ച്‌ നടത്തിയ പരിശോധനയിൽ കോവിഡ്‌ ബാധ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണു ആണ് പി സി ആർ പരിശോധനയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ അധികൃതർ പുതിയ നടപടികൾ ഏർപ്പെടുത്തുന്നത്‌.