കോവിഡ് ; കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 811 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ‌ ബാധയെ തുടർന്നു ഇന്ന് ഒരു മരണം. രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ന് വൻ വർദ്ധനവ് ആണ് ഉണ്ടായത്.811പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 166654 ആയി. 510 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 158986ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6708 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികൾ 59ആയി.