ലോകത്ത് കോവിഡ് ബാധിതർ 10.48 കോടി

ലോകത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 4.75 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. 22.76 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഏഴ് കോടി അറുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 1,07,91,123 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.52 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1,04,79,508 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു.