ലോകത്ത് കോവിഡ് ബാധിതർ 10.58 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അമ്ബത്തിയെട്ട് ലക്ഷം പിന്നിട്ടു. 4.70 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയില്‍ 1,08,15,222 കൊവിഡ് ബാധിതരാണ് ഉള്ളത്. 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 1.45 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1,05,09,790 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു.