വാലന്റെൻസ് ഡേ സ്പെഷൽ ജൂവലറി എഡിഷൻ കല്യാൺ ജൂവലേഴ്സിൽ

കല്യാൺ ജൂവലേഴ്സ് വാലന്റെൻസ് ദിനാഘോഷത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷൻ ആഭരണനിര അവതരിപ്പിക്കുന്നു . നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസർ കട്ട് പെൻഡന്റുകൾ ഉൾപ്പെടെയുള്ള സവിശേഷമായി രൂപപ്പെടുത്തിയ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത് . 2021 – ലെ ഫാഷൻ ട്രെൻഡുകൾക്ക് അനുസൃതമായി 18 കാരറ്റ് സ്വർണത്തിൽ ആകർഷകവും വൈവിധ്യമാർന്നതുമായ രൂപകൽപ്പനയിൽ തീർത്ത സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിൽ . കരവിരുതാൽ തീർത്ത റോഗോൾഡ് , ഡയമണ്ട് പതിച്ച പെൻഡന്റുകൾ , ബ്രയ്സ്ലെറ്റു കൾ എന്നിവയും ചില ഡിസൈനുകളിൽ റൂബികളും ചേർത്ത ആഭരണങ്ങളാണ് ഈ പ ത്യേക വാലന്റെൻ എഡിഷനിലുള്ളത് . വാലന്റെൻസ് ദിനത്തിൽ സമ്മാനിക്കുന്നതിന് വി ലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ലിമിറ്റഡ് എഡിഷനിൽ ഉൾപ്പെടു ത്തിയിട്ടുണ്ട് . ഈ സീസൺ കൂടുതൽ സന്തോഷപ്രദമാക്കുന്നതിനായി കല്യാൺ ജൂവലേഴ്സ് ഷോറൂമു കളിൽ നിന്നും 500 ദിർഹത്തിലധികം തുകയ്ക്ക് പർചേസ് ചെയ്യുന്നവർക്കായി പ്രത്യേക സോഷ്യൽ മീഡിയ കോണ്ടം ഒരുക്കുന്നുണ്ട് . വിജയികൾക്ക് മനോഹരമായ ഒരു സ്റ്റേക്കെഷനാണ് ( Staycation ) സമ്മാനമായി ലഭിക്കുക . യുഎഇ യിലെ കല്യാൺ ഷോറൂമുകളിൽ ഫെബ്രുവരി 20 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാവുക . ഓരോ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം കല്യാൺ ജൂവലേഴ്സിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം സ്വന്തമാക്കാം എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഗു ണകരമാണ് . ഉപയോക്താക്കൾക്ക് ബ്രാൻഡിന്റെ പ്രതിബദ്ധത ഉറപ്പുനല്കുന്നതിനായുള്ള കല്യാണിന്റെ സവിശേഷമായ ഉദ്യമമാണിത് . കല്യാൺ ജൂവലേഴ്സ് വിൽപ്പന നടത്തുന്ന ആഭരണങ്ങളെല്ലാം വിവിധ തലങ്ങളിലായി ഗുണമേന്മാ പരിശോധനയ്ക്ക് വിധേയമാകു ന്നതും ബിഐഎസ് ഹാൾമാർക്ക് രേഖപ്പെടുത്തിയവയുമാണ് . ഇൻവോയ്‌സിൽ നല്കിയിരിക്കുന്ന ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പുവരുത്തുന്നതിന് നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം വാഗ്ദാനം നല്ക്കുന്നു . കൂടാതെ സൗജന്യമായി ജീവിതകാലം മുഴുവൻ ആഭരണങ്ങൾക്ക് കല്യാൺ ബാൻഡിന്റെ ഷോറൂമുകളിൽ നിന്ന് മെയിന്റനൻസ് ചെയ്യാനുമാവും . ആധുനികവും പരമ്പരാഗതവുമായ രൂപകൽപ്പനയിലുള്ള വൈവിധ്യമാർന്ന കമ്മലുകൾ , വളകൾ , നെക്ലേസുകൾ തുടങ്ങിയവയാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത് . ഇന്ത്യയിലെങ്ങുനിന്നുമായി തെരഞ്ഞെടുത്ത നവവധുക്കൾക്കായുള്ള ആഭരണങ്ങളായ മുഹൂർത്ത് , സവിശേഷമായതും ജനപ്രിയമാർന്നതുമായ പോൾക്കി ആഭരണബ്രാൻഡായ തേജസ്വി , കരവിരുതാൽ തീർത്ത ആഭരണങ്ങളുടെ ശേഖരമായ മുദ , ടെംപിൾ ജൂവലറി കളുടെ നിമാ , നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളുടെ ശ്ലോ , ഡയമണ്ട് ആഭരണങ്ങൾ പോലെയുള്ള സോളിറ്റയറുകൾ അടങ്ങിയ സിയാ , അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി , പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകൾ അടങ്ങിയ അപൂർവ , വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര , നിത്യവും അണിയാനുള്ള ഡയമണ്ടുകളുടെ ശേഖരമായ ഹീര , പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന ശേഖരമാണ് കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.