കുവൈത്തിൽ ജോലിചെയ്യുന്ന പ്രവാസികൾ 20,38000,തൊഴിൽ ശക്തിയിലും വർധനവ്.

കുവൈത്ത് സിറ്റി :സർക്കാർ കേന്ദ്രങ്ങൾ പുറത്ത് വിട്ട പുതിയ സ്ഥിതി വിവരക്കണക്ക് പ്രകാരം കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 2.38 മില്യൺ ആയി. ഇതിൽ 68% ആളുകൾ സ്വകാര്യ മേഖലകളിലും 648,000 പേർ ഗാർഹിക മേഖലയിലും 123,000 ആളുകൾ പൊതുമേഖലയിലുമാണ് ജോലി ചെയ്യുന്നത്. പുതിയ സ്ഥിവിവരകണക്ക് അനുസരിച്ച് ഗവൺമെന്റ് സർവീസിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അവസാന വർഷത്തെ കണക്കുകൾ പ്രകാരം 8562 സ്വദേശികൾ ഉൾപ്പെടെ തൊഴിൽ ശക്തി 66,000 ആണ്. കൂടാതെ 2018 ജൂൺ മുതൽ ഡിസംബർ വരെയായുള്ള കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.