കുവൈറ്റിൽ അവസാന നിമിഷം വീണ്ടും യാത്രാവിലക്ക്: ഇന്ത്യക്കാർക്ക് നിരാശ

14 ദിവസത്തെ കൊറന്റൈനും 2 pcr പരിശോധനയും സ്വന്തം ചിലവിൽ നിർവഹിക്കണമെന്ന വ്യവസ്ഥയിൽ ഫെബ്രുവരി 21 ഞായർ മുതൽ 35 രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രവേശിക്കാൻ അനുവദിക്കുമെന്ന പ്രഖ്യാപനം അവസാന മിനിറ്റിൽ എത്തവേ വീണ്ടും യാത്രാവിലക്ക് തുടരുമെന്ന അറിയിപ്പ് വന്നത് യാത്രയ്ക്ക് സജ്ജരായ ഇന്ത്യക്കാരെ വീണ്ടും ബുദ്ധിമുട്ടിലും നിരാശയിലും ആക്കി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കാത്തിരിക്കണമെന്നാണ് ഇപ്പോൾ കുവൈറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതനുസരിച്ച് ദുബായിലും മറ്റും തങ്ങുകയായിരുന്ന യാത്രക്കാരാണ് വീണ്ടും ആശങ്കയിൽ ആയിരിക്കുന്നത്. മാത്രമല്ല യുഎ ഇ അടക്കമുള്ള 33 രാജ്യങ്ങളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്താനും നീക്കമുണ്ടെന്നാണ് അവസാനത്തെ സൂചനകളും വ്യക്തമാക്കുന്നത്.