കുവൈത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കർഫ്യൂ വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. എന്നാൽ റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി. പാഴ്‌സൽ സർവീസിന് വിലക്കില്ല. ഷോപ്പിംഗ് മാളുകളിലും കഫേകളിലുമെല്ലാം ഈ ഉത്തരവ് ബാധകമാണ്. നേരത്തെ രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചു മണിവരെ മാത്രമാണ് വിലക്കുണ്ടായിരുന്നത്. കോവിഡിനെ പിടിച്ചുകെട്ടാൻ രാജ്യം സർവ സജ്ജമാണെന്നും ആദ്യഘട്ടത്തിൽ സംഭവിച്ച പോലെ അപകടകരമല്ല സാഹചര്യമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന നിഗമനത്തിലാണ് പുതിയ ഉത്തരവുകൾ.