ലുലു ഗ്രൂപ്പിൻ്റെ 202 മത് ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു

ലുലു ഗ്രൂപ്പിൻ്റെ 202-മത് ബ്രാഞ്ച് കുവൈത്തിലെ സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു. കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ശൈഖ് അഹമ്മദ് യൂസഫ് അൽ സബയാണ് കുവൈത്തിലെ പതിനൊന്നാമത്തെതുമായ ലുലു സാൽമിയ ടെറസ് മാളിൽ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഓൺലൈൻ വഴി ചടങ്ങിൽ സംബന്ധിച്ചു.

25,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള എക്സ്പ്രസ്സ് മാർക്കറ്റ് സാൽമിയയിലെയും, പരിസര പ്രദേശങ്ങളിലുമുള്ള സ്വദേശികൾക്കും താമസക്കാർക്കും ആയാസരഹിതമായ ഷോപ്പിംഗ് അനുഭവമാണ് നൽകുക. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് സാൽമിയ ലുലുവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്

കുവൈത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ ഹൈപ്പർമാർക്കറ്റുകൾ കുവൈത്തിൽ ആരംഭിക്കും.

ചടങ്ങിൽ ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജിയണൽ ഡയറക്ടർ ശ്രീജിത്, റീജണൽ മാനേജർ അബ്ദുൽ ഖാദർ ശൈഖ് എന്നിവരും സംബന്ധിച്ചു.