അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. വിധിയെഴുതുന്നത് 824 മണ്ഡലങ്ങൾ. ആരോഗ്യ രംഗത്തെ പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ല.ആകെ 18.86 കോടി വോട്ടർ മാർ. കോവിഡ് ബാധിതർ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കും. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ടിന് അവസരം.

പ്രചരണത്തിന് കോവിഡ് ചട്ടങ്ങൾ ബാധകം. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. പത്രിക നൽകാൻ സ്ഥാനാർത്ഥികൾ ഒപ്പം രണ്ടുപേർ ആകാം. കോവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടി കേരളത്തിൽ 45771 പോളിംഗ് ബൂത്തുകൾ. 2.74 ലക്ഷം പോളിംഗ് ബൂത്തുകൾ വീട്ടിൽ കയറി ഉള്ള പ്രചരണത്തിന് അഞ്ചുപേരിൽ കൂടരുത്.

ദീപക് മിശ്ര കേരളത്തിൽ നിരീക്ഷകൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരേസമയം അഞ്ചുവാഹനങ്ങൾ പാടുള്ളു. പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്ര നിരീക്ഷകർ വേണം. പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഒരുക്കണം. എന്നിങ്ങനെയാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ.