കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി  പ്രഖ്യാപിച്ചു

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി  പ്രഖ്യാപിച്ചു. വൈകുന്നേരം 4.30നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കണ്ടത്. കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാർത്താ സമ്മേളനം നടത്തിയത്. ഇത്തവണ പൊളിംഗ് സമയം ഒരു മണിക്കൂർ കൂട്ടി. കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്. വോട്ടെണ്ണല്‍ മെയ് 2ന്‌.

കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷൻ പ്രതിനിധികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചർച്ച ചെയ്തിരുന്നു.